കാഥികൻ തേവർതോട്ടം  സുകുമാരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കഥാപ്രസംഗകലയെ ജനകീയമാക്കുന്നതിൽ സുകുമാരൻ വലിയ പങ്കുവഹിച്ചു. ശാസ്ത്രചിന്തയും യുക്തിബോധവും പുരോഗമന മനോഭാവവും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന് അദ്ദേഹം  തന്റെ കലയെ ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.