കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും, സ്വാശ്രയ മെഡിക്കൽ കോളജുകളിലും ലഭ്യമായ സീറ്റുകളിൽ 2023-24അധ്യയന വർഷത്തെ വിവിധ പി.ജി മെഡിക്കൽ കോഴ്‌സുകളിലേയ്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുമുള്ള സൗകര്യം ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചു വരെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

 ”PG Medical-2023, Candidate Portal’ എന്ന ലിങ്കിൽ അപേക്ഷാ നമ്പരും, പാസ് വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകും. അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം ഹോം പേജിലെ ‘Memo Details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകുന്നതാണ്. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി അപ്ലോഡ് ചെയ്യണം. അനുബന്ധ രേഖകളോ സർട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്യേണ്ടതില്ല. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300