കേരളത്തിലെ സർക്കാർ ഫാർമസി കോളജുകളിലെയും സ്വാശ്രയ ഫാർമസി കോളജുകളിലെയും 2022 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻടി) ഓൺലൈൻ മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ നിശ്ചിത സമയത്തിനുള്ളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത ഓപ്ഷനുകളുടേയും പ്രവേശന പരീക്ഷയിലെ റാങ്കിന്റേയും അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുള്ളത്.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയും പ്രോസ്‌പെക്ടസ് ഖണ്ഡിക 7.3.8-ൽ പറയുന്ന അസൽ രേഖകളും സഹിതം ജൂലൈ 31ന് വൈകിട്ട് നാലിനു മുമ്പ് ബന്ധപ്പെട്ട കോളജുകളിൽ അഡ്മിഷൻ നേടണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300