ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി, കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറ എന്നീ എഞ്ചിനീയറിംഗ് കോളേജുകളില്‍ 3 വര്‍ഷ ഡിപ്ലോമ ഇന്‍ വൊക്കേഷന്‍ കോഴ്സുകള്‍ ആരംഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ്, ഇലക്ട്രോണിക്സ് മാനുഫാച്ചറിങ് സര്‍വീസസ്, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് എന്നീ കോഴ്‌സുകള്‍ക്ക് 30 സീറ്റുകള്‍ വീതമാണ് അനുവദിച്ചിരിക്കുന്നത്.

പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായ ഈ കോഴ്സിലേക്ക് മറ്റ് ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, വീട്ടമ്മമാര്‍ക്കും പഠിക്കാനുതകും വിധം ക്ലാസുകള്‍ ഉച്ചക്ക് ശേഷം ആണ് ക്രമീകരിച്ചിരിക്കുന്നത്. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.polyadmission.org/dvoc എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോം ഡൗണ്‍ ലോഡ് ചെയ്ത് പൂരിപ്പിച്ച അതാത് കോളേജുകളില്‍ ജൂലൈ 31 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ceknpy.ac.in, www.cek.ac.in , 0471 2322985, +91 471 2322501 .