നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികകളിൽ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 4ന് കൂടിക്കാഴ്ച നടത്തുന്നു.  കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് (2 ഒഴിവ്), മാത്തമാറ്റിക്സ് (1 ഒഴിവ്), എഞ്ചിനീയറിംഗ് ഗ്രാഫിക്സ് (1 ഒഴിവ്) എന്നീ വിഭാഗങ്ങളിൽ രാവിലെ 10.30നാണ് കൂടിക്കാഴ്ച.  ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത.  ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണനയുണ്ട്.  മാത്തമാറ്റിക്സിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും MPHIL/NET ഉം ഉണ്ടായിരിക്കണം.  യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം കോളജിൽ ഹാജരാകണം.