കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ വഴി നടപ്പാക്കുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയാണ് ഡി.ഡി.യു ജി.കെ.വൈ. പെരിയ എസ്.എന്‍ കോളേജില്‍ പഠിച്ച നൂറ്റി അന്‍പതോളം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതുവരെ സംസ്ഥാനത്തിനകത്തും പുറത്തും പദ്ധതിയിലൂടെ ജോലി ലഭിച്ചത്.

‘അഭിമാന തിളക്കം’ എന്ന പേരില്‍ തൊഴില്‍ നേടിയവരെ ആദരിക്കാനും, പട്ടികജാതി പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്കുള്ള പുതിയ കോഴ്‌സിന്റെ അഡ്മിഷന്‍ ആരംഭിക്കുന്നതിനുള്ള ബ്രോഷര്‍ പ്രകാശനവും പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ ദേവസ്വം പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.രാാജഗോപാലന്‍ എം.എല്‍.എ മുഖ്യാതിഥിയായി. എസ്.എന്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ പെരിയ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, പട്ടികജാതി വകുപ്പ് ജില്ലാ ഓഫീസര്‍ മീനാറാണി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ എം.രേഷ്മ, പ്രൊജക്ട് ഹെഡ് ബൈജു ആയടത്തില്‍, ഡോ.ശശിധരന്‍, ഐശ്വര്യ കുമാരന്‍, കെ.ജി.കലാധരന്‍, സി.കെ.ശ്രീരാജ് എന്നിവര്‍ സംബന്ധിച്ചു.

ഫോട്ടോ ‘അഭിമാന തിളക്കം’ എന്ന പേരില്‍ തൊഴില്‍ നേടിയവരെ ആദരിക്കാനും, പട്ടികജാതി പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്കുള്ള പുതിയ കോഴ്‌സിന്റെ അഡ്മിഷന്‍ ആരംഭിക്കുന്നതിനുള്ള ബ്രോഷര്‍ പ്രകാശനവും പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ ദേവസ്വം പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു