ജലഗുണനിലവാര പരിശോധനാ ലാബുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു
ജലഗുണനിലവാര പരിശോധന ക്യാംപെയിന്‍ ആയി ഏറ്റെടുക്കണമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ടി.എന്‍.സീമ പറഞ്ഞു. ജലജന്യ രോഗങ്ങളുടെ തോത് കൂടുന്ന സാഹചര്യത്തില്‍ ജലഗുണനിലവാര പരിശോധനാ ലാബുകളുടെ പ്രാധാന്യം ഏറെയാണെന്ന് ഡോ.ടി.എന്‍.സീമ പറഞ്ഞു. മടിക്കൈ സെക്കന്‍ഡ് മേക്കാട്ട് ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ഹരിത കേരളം മിഷന്‍ ജലഗുണവാര പരിശോധനാ ലാബുകളുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ടി.എന്‍.സീമ. നവ കേരള മിഷന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുന്നത് ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ്. റീബില്‍ഡ് കേരളയുടെ ഭാഗമായി 313 ലാബുകള്‍ തുടങ്ങും. അതില്‍ 180 എണ്ണം പൂര്‍ത്തിയായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അഞ്ച് ലക്ഷം ജല പരിശോധനകള്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ തിരുമാനിച്ചിട്ടുണ്ട്. ജി.വി.എച്ച്.എസ്.എസ് മടിക്കൈ സെക്കന്റ് മേക്കാട്ട് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് ബി.സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, കാഞ്ഞങ്ങാട് ഡി.ഇ.ഒ കെ.എ.എസ് ബാലാദേവി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.അബ്ദുള്‍ റഹിമാന്‍, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമാ പത്മനാഭന്‍, പി.ടി.എ പ്രസിഡന്റ് ശശീന്ദ്രന്‍ മടിക്കൈ, എസ്.എം.സി ചെയര്‍മാന്‍ പി.സുകുമാരന്‍, ബി.ബാലന്‍ എന്നിവര്‍ സംസാരിച്ചു. നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ പ്രീതി നന്ദിയും പറഞ്ഞു. തുടര്‍ന്ന് മുളന്തുരുത്ത് മുള നട്ടു കൊണ്ട് ഡോ.ടി.എന്‍. സീമ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി സ്‌കൂളില്‍ വിജയോത്സവവും നടന്നു.
പന്ത്രണ്ട് സ്‌കൂളുകളില്‍ ജലഗുണനിലവാര പരിശോധനാ ലാബ്
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് മുഖേന 12 സ്‌കൂളുകളിലാണ് ജല ഗുണനിലവാര പരിശോധനാ ലാബ് ഒരുക്കിയത്.
ജി.എച്ച്.എസ്.എസ് പട്‌ല, ജി.എച്ച്.എസ്.എസ് ബളാംതോട്, ജി.എച്ച്.എസ്.എസ് ബളാല്‍, ജി.എച്ച്.എസ്.എസ് പിലിക്കോട്, ജി.വി.എച്ച്.എസ്.എസ് കയ്യൂര്‍, ജി.വി.എച്ച്.എസ്.എസ് മടിക്കൈ സെക്കന്‍ഡ്, ജി.എച്ച്.എസ്.എസ് പൈവളികെ, ജി.വി.എച്ച്.എസ്.എസ് മൊഗ്രാല്‍, ജി.എച്ച്.എസ്.എസ് ബങ്കര, ജി.വി.എച്ച്.എസ്.എസ് മുള്ളേരിയ, ജി.എച്ച്.എസ്.എസ് കുണ്ടംകുഴി, ജി.എച്ച്.എസ്.എസ് ഉദുമ എന്നീ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. പരിശോധിക്കാനുള്ള ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും ഒരുക്കി. ഓരോ പ്രദേശത്തെയും കിണറുകളിലെയും ജലാശയങ്ങളിലെയും ജലം വിദ്യാര്‍ഥികള്‍ ശേഖരിക്കും. ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള്‍ സ്‌കൂളില്‍ സജ്ജമാക്കിയിട്ടുള്ള ലാബില്‍ പരിശോധിക്കും. രസതന്ത്ര വിഭാഗം അധ്യാപകന്റെയും പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ നടത്തുന്ന ശാസ്ത്രീയ പരിശോധനക്കുശേഷം പരിശോധന ഫലവും ഗുണനിലവാരവും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കും. കെ.ഐ.ഐ.ഡി.സി (കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍) ആണ് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചത്.
ഫോട്ടോ ഹരിത കേരള മിഷന്‍ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ജലഗുണനിലവാര പരിശോധന ലാബുകളുടെ ജില്ലാതല ഉദ്ഘാടനം മടിക്കൈ സെക്കന്‍ഡ് മേക്കാട്ട് ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ ഉദ്ഘാടനം ചെയ്യുന്നു