സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലെ എൻ.ആർ.ഐ ക്വോട്ട സീറ്റുകളിലെ പ്രവേശനത്തിന് അർഹത നേടുന്നതിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ജൂലൈ 27ന് പ്രസിദ്ധീകരിച്ച താത്കാലിക എൻ.ആർ.ഐ കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് ജൂലൈ 30 വൈകിട്ട് മൂന്നു വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന ലഭിച്ച സാധുവായ പരാതികൾ പരിശോധിച്ച ശേഷമാണ് എൻ.ആർ.ഐ അന്തിമ കാറ്റഗറി ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.