കൂറുമാറ്റ നിരോധനനിയമ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തംഗം എ. ഷാനിബ ബീഗത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യയാക്കി.
നിലവില്‍ ബ്ലോക്ക്പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2018 സെപ്റ്റംബര്‍ 28 മുതല്‍ ആറ് വര്‍ഷത്തേയ്ക്കാണ് വിലക്ക്.
പോത്തന്‍കോട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് 2017 ഒക്‌ടോബര്‍ 30ന് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായ ഇവര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ഔദേ്യാഗിക സ്ഥാനാര്‍ത്ഥിക്ക് എതിരെ മത്സരിച്ച് വിജയിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം വസന്തകുമാരിയുടെ ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ ഇവരെ അയോഗ്യയാക്കിയത്.