നാലുവര്‍ഷത്തേയ്ക്ക് വൈദ്യുതി നിരക്ക് നിര്‍ണയിക്കുന്നതിന് ആവശ്യമായ വൈദ്യുതി താരിഫ് റെഗുലേഷന്‍ 2018 ന്റെ പുതുക്കിയ കരട് സംബന്ധിച്ച് പബ്ലിക് ഹിയറിംഗ് ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11ന് തിരുവനന്തപുരത്തെ കമ്മീഷന്‍ ഓഫീസില്‍ നടത്തും.പൊതുജനങ്ങള്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും പങ്കെടുത്ത് നേരിട്ട് അഭിപ്രായങ്ങള്‍ അറിയിക്കാം. കരട് രൂപം www.erckerala.org ല്‍ പ്രസിദ്ധീകരിച്ചു.