കേരള നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി ഒക്‌ടോബര്‍ നാലിന് രാവിലെ 11ന് വയനാട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കാലാവസ്ഥാവ്യതിയാനം, പ്രളയം എന്നിവമൂലം കാര്‍ഷിക മേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ജില്ലാതല ഉദേ്യാസ്ഥരില്‍ നിന്നും തെളിവെടുക്കും. തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.