കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിലുള്ള വിവിധ സെന്ററുകളിൽ സെപ്റ്റംബർ മാസം ആദ്യവാരം ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) – DCA(S) കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് DCA കോഴ്സിനും പ്ലസ്ടു യോഗ്യതയുള്ളവർക്ക് DCA(S) കോഴ്സിനും ഡിഗ്രി യോഗ്യതയുള്ളവർക്ക് PGDCA കോഴ്സിനും ചേരാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് എട്ട്. കോഴ്സ് സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471– 2560333.