പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ കാര്‍ബണ്‍ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തില്‍ എല്‍ഇഡി ബള്‍ബ് നിര്‍മാണ- റിപ്പയറിംഗ് യൂണിറ്റ് ആരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി. വിദ്യധരപണിക്കര്‍, എന്‍.കെ. ശ്രീകുമാര്‍, പ്രിയ ജ്യോതികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീവിദ്യ, കെ.ആര്‍. രഞ്ജിത്ത്, പൊന്നമ്മ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില മുഖ്യപ്രഭാഷണം നടത്തി. നവകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ്. കൃഷ്ണകുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ രാജി പ്രസാദ്, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി അജിത് കുമാര്‍, കുടുംബശ്രീ സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.