മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/ വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 25 വരെ നീട്ടി. ശരിയായ ജനലുകള്‍/ വാതിലുകള്‍/ മേല്‍ക്കൂര/ ഫ്ലോറിംഗ് /ഫിനിഷിംഗ്/ പ്ലംബിംഗ്/ സാനിറ്റേഷൻ/ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് 50,000 രൂപ ധനസഹായം നല്‍കുന്നത്.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കോഴിക്കോട് കലക്ടറേറ്റ് ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തരമോ അപേക്ഷിക്കാം. അപേക്ഷാ ഫോറം www.minortiywelfare.kerala.gov.in വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. അവസാന തിയ്യതി: ആഗസ്റ്റ് 25. 0495-2370518