സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമാപന ഘോഷയാത്രയിൽ കായിക വകുപ്പിനുവേണ്ടി ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് ഏജൻസികളിൽ നിന്നും ഡിസൈനുകൾ ക്ഷണിച്ചു. ഒരു ഏജൻസിക്ക് ഒന്നിലധികം ഡിസൈനുകൾ നൽകാം. കേരള വികസനവുമായി ബന്ധപ്പെട്ട് കായിക വകുപ്പിന്റെ നേട്ടങ്ങൾ/കായിക വിനോദം ആരോഗ്യത്തിന് എന്ന വിഷയത്തിലാണ് ഡിസൈനുകൾ നൽകേണ്ടത്.
കായിക വകുപ്പ് തെരെഞ്ഞെടുക്കുന്ന ഡിസൈൻ നൽകുന്ന ഏജൻസി തന്നെ ഇതിന്റെ ഫാബ്രിക്കേഷൻ 3D മോഡൽ നിർവഹിക്കണം. ഇതിനുള്ള ചെലവ് വകുപ്പ് വഹിക്കും. ഒറിജിനൽ കളറിൽത്തന്നെയാകണം ഡിസൈനുകൾ നൽകേണ്ടത്. 18 അടി നീളം, റോഡിൽ നിന്നും 16 അടി ഉയരം, 10 അടി വീതി എന്ന അളവിൽ കവിയാതെയാണ് തിരഞ്ഞെടുക്കുന്ന ഡിസൈൻ ഫാബ്രിക്കേഷൻ വർക്കുകൾ നിർവഹിക്കേണ്ടത്. തീം നോട്ടും ബജറ്റ് തുകയും ഡിസൈനോടൊപ്പം രേഖാമൂലം നൽകണം. ഡിസൈനുകൾ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് അഞ്ച് വൈകിട്ട് അഞ്ചു മണി. അയക്കേണ്ട വിലാസം ഡയറക്ടർ, കായിക യുവജന കാര്യാലയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം. ഇ-മെയിൽ – dsyagok@gmail.com. കൂടുതൽ വിവരങ്ങൾക്ക് – 0471 – 2326644, 9633676340, 9605895126.