പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കിയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡീഷണൽ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ  അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഓഗസ്റ്റ് 17ന് രാവിലെ 10ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപം മഹിള ശിക്ഷൺ ക്രന്ദ്രത്തിൽ വാക്ക്-ഇൻ-ഇന്റർവ്യുവിന് ഹാജരാകണം.

ഒരു ഒഴിവാണുള്ളത്. ബിരുദമാണ് യോഗ്യത. 23 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 9000 രൂപയാണ് ഓണറേറിയം. കൂടുതൽ വിവരങ്ങൾ 0471-2348666 എന്ന നമ്പറിൽ ലഭിക്കും.