സംസ്ഥാന ഉന്നത വിദ്യാഭ്യാസ     കൗൺസിൽ, ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ്, കേരള മെഡിക്കൽ ടെകനോളജി കൺസോർഷ്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 3, 4 തീയതികളിൽ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ ബയോമെഡിക്കൽ ട്രാൻസ്ലേഷണൽ റിസർച്ചുമായി ബന്ധപ്പെട്ട ദ്വിദിന അന്തർദേശീയ കോൺഫറൻസ് സംഘടിപ്പിക്കുന്നു.  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു. പ്രൊഫ. സലീം യൂസഫ് (സ്‌കൂൾ ഓഫ് മെഡിസിൻ മക്മാസ്റ്റർ യൂണിവേഴ്സിറ്റി, കാനഡ), പ്രൊഫ. ജയിംസ് സ്പുഡിച്ച് (ഡിസ്റ്റിംഗ്വിഷ്ട് പ്രൊഫസർ ഓഫ് മെഡിസിൻ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി), പ്രസിദ്ധ സെല്ലുലാർ ബയോളജിസ്റ്റും നോളജ് ട്രാൻസ്ളേഷൻ വിദഗദ്ധയുമായ ഡോ. അന്നമ്മ സ്പുഡിച്ച്, പ്രശസ്ത കാർഡിയാക്ക് സർജൻ ഡോ. എം.എസ് വല്യത്താൻ, ഫ. സഞ്ജീവ് ജയിൻ (സൈക്യാട്രി ഡിപ്പാർട്ടമെന്റ് നിംഹാൻസ്), പ്രൊഫ. സഞ്ജീവ് മിശ്ര (വൈസ് ചാൻസലർ, യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, ഉത്തർ പ്രദേശ്, പ്രൊഫ. അമിതാഭ് ബന്തോപാദ്ധ്യായ് (ഐ.ഐ.ടി, കാൺപൂർ, പ്രൊഫ. അനുരാഗ് അഗർവാൾ ഡോ. വിനോദ് സ്‌കറിയ തുടങ്ങിയവർ പങ്കെടുക്കും.