വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ 42 അംഗണ്‍വാടികളിലെ എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് കുടയും, ബാഗും അംഗണ്‍വാടികള്‍ക്ക് മിക്‌സിയും വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ സുമതി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ സി.കെ സഹദേവന്‍, ബാബു അബ്ദുള്‍ റഹ്മാന്‍, കൗണ്‍സിലര്‍മാരായ കെ. റഷീദ്, എന്‍.കെ മാത്യു, ശാന്ത ഗോപാലന്‍, അഹമ്മദ്കുട്ടി കണ്ണിയന്‍, ലീല പാലപ്പാത്ത്, വി.പി ജോസ്, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍, നഗരസഭാ സെക്രട്ടറി തുടങ്ങിയവര്‍ സംസാരിച്ചു.