പാലക്കാട് പിരായിരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാംവാർഡിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മന്ത്രി എ.കെ.ബാലൻ ഏറ്റുവാങ്ങി. ഒമ്പതാംവാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, ആശ വർക്കർമാർ, വാർഡ് മെമ്പർ എന്നിവർ സമാഹരിച്ച 1,27, 310 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. 59 തൊഴിലുറപ്പ് തൊഴിലാളികളുടെ നാല് ദിവസത്തെ വേതനമായ 64310 രൂപ, 18 കുടുംബശ്രീകളിൽ നിന്നുള്ള 45000 രൂപ, ആശപ്രവർത്തകർ നൽകിയ 4000, വാർഡ് മെമ്പറുടെ രണ്ട് മാസത്തെ വേതനമായ 14000 രൂപ എന്നിവയുൾപ്പെടുന്ന തുകയാണ് കൈമാറിയത്.
പള്ളിക്കുളം ഒമ്പതാം വാർഡിൽ നടന്ന പരിപാടിയിൽ ലെൻസ്ഫെഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഫെഡറേഷൻ നൽകുന്ന തുകയായ ഒരു ലക്ഷം മന്ത്രിക്ക് കൈമാറി. സംഘടനയിലെ അംഗമായ പട്ടാമ്പി സ്വദേശി രാമചന്ദ്രന്റെ മകൻ അതുൽ കൃഷ്ണ കാഴ്ചവൈകല്യത്തിന് ലഭിക്കുന്ന 3500 രൂപയുടെ പെൻഷനും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
വാർഡ് മെമ്പർ എം.നസീർ അധ്യക്ഷനായ പരിപാടിയിൽ മുൻ പഞ്ചായത്ത് മെമ്പർ സി.ഗിരിജ, സി.ഡി.എസ്.മെമ്പർ ഷൈനി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.