കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഓണം ഖാദി മേളയ്ക്ക് ജില്ലയില്‍ തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിച്ചു. കല്‍പ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു.

ഖാദി തൊഴിലാളികളുടെ കുട്ടികളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കല്‍ ചടങ്ങും നടന്നു. ഖാദി ഓണം മേളയിലെ ആദ്യ വില്‍പ്പനയും സമ്മാന കൂപ്പണ്‍ വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു നിര്‍വ്വഹിച്ചു. ഖാദി ബോര്‍ഡ് ഡയറക്ടര്‍ കെ.വി ഗിരീഷ്‌കുമാര്‍, ഖാദി ഗ്രാമേദ്യോഗ് ഭവന്‍ മാനേജര്‍ പി.എച്ച് വൈശാഖ്, ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ പി. സുഭാഷ്, വിവിധ യൂണിയന്‍ പ്രതിനിധികളായ എ.കെ രാജേഷ്, കെ.ടി ഷാജി, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഖാദി ബോര്‍ഡ് ജീവനക്കാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.