പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം.സി. എ. വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റൻസ് പ്രൊഫസർമാരെ താത്കാലികമായി നിയമിക്കുന്നു. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എ.ഐ.സി.ടി.ഇ നിഷ്‌കർഷിച്ച യോഗ്യതയുള്ളവർ തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവർത്തി പരിചയസർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് എട്ടിന് രാവിലെ 9.30നകം ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2506153, 0481 2507763, വെബ്സൈറ്റ്: www.rit.ac.in