തിരുവനന്തപുരം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുളള എൽ ബി എസ് ഐറ്റി ഡബ്ലൂ ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കുന്ന ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 14 വരെ www.lbscentre.kerala.gov.in ൽ അപേക്ഷിക്കാം. കോഴ്സ്, സമയം, ഫീസ് മുതലായ വിവരങ്ങൾക്ക് 0471-2560333 എന്ന നമ്പറിൽ ബന്ധപ്പെടണം.