ഒന്നര ലക്ഷം പേര്‍ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ചു:മന്ത്രി പി എ മുഹമ്മദ് റിയാസ്
കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിശ്രമകേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ആരംഭിച്ചത് സമൂഹത്തിന് ഗുണം ചെയ്തുവെന്ന് പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയ ശേഷം ഒന്നര ലക്ഷം പേര്‍ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തി.ഇതു വഴി സര്‍ക്കാറിന് ഒന്‍പത് കോടിയോളം രൂപയുടെ വരുമാനവും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വാടക നല്‍കി റസ്റ്റ് ഹൗസ് റൂമുകള്‍ ലഭ്യമായതു വഴി പൊതുജനങ്ങള്‍ക്ക് വലിയ തോതില്‍ സാമ്പത്തിക നേട്ടമുണ്ടായി.
പെരിയയില്‍ പുതിയതായി നിര്‍മ്മിച്ച പൊതുമരാമത്ത് വിശ്രമ മന്ദിരത്തിന്റ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്തിന്റെ വിശ്രമ കേന്ദ്രങ്ങള്‍ കൂടുതല്‍ സജീവമാക്കി മുന്നോട്ടു പോകാന്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പെരിയ വിശ്രമന്ദിരത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും, തിങ്കളാഴ്ചയോടെ ഫര്‍ണിച്ചറുകള്‍ സജ്ജമാക്കി അധികം വൈകാതെ ഓണ്‍ലൈന്‍ വഴി ബുക്കിംഗ് സൗകര്യം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായി,പൊതുമരാമത്ത് നിരത്തുവിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ യു. പി.ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ,കാഞ്ഞങ്ങാട്,പുല്ലൂര്‍ – പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍, പുല്ലൂര്‍- പെരിയ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, ചെയര്‍പേഴ്‌സണ്‍ സുമ കുഞ്ഞികൃഷ്ണന്‍ പുല്ലൂര്‍- പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി. രാമകൃഷ്ണന്‍ നായര്‍, ടി. വി. അശോകന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി. വി. കരിയന്‍,പ്രമോദ് പെരിയ,മുസ്തഫ പാറപ്പള്ളി, എ. മുരളീധരന്‍, ജോസഫ് വടകര,എബ്രഹാം തോന്നക്കര കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വി. മുഹമ്മദ് മുനീര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ. ജി. വിശ്വപ്രകാശ് സ്വാഗതവും പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സി. എഞ്ചിനീയര്‍ കെ. രാജീവന്‍ നന്ദിയും പറഞ്ഞു.
സര്‍ക്കാറിന്റെ വികസന നേട്ട പട്ടികയില്‍ സ്ഥാനം പിടിച്ച് പെരിയ വിശ്രമകേന്ദ്രം
ദേശീയപാതക്കരികില്‍ പെരിയ -ഒടയംചാല്‍ റോഡിനോട് ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള വിശ്രമകേന്ദ്രം ഒരുക്കിയിട്ടുള്ളത്. 15440110 രൂപ ചിലവില്‍ 8371 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ രണ്ടു നിലകളിലായി നിര്‍മ്മിച്ച ഗസ്റ്റ് ഹൗസ് കെട്ടിടത്തില്‍, വി.ഐ.പി സ്യൂട്ട് റൂം, ശീതികരിച്ചതും അല്ലാത്തതുമായ മുറികള്‍, ലോബി, റിസപ്ഷന്‍, ഡിസൈനിംഗ് – കിച്ചണ്‍, കോണ്‍ഫറന്‍സ് ഹാള്‍, കെയര്‍ടേക്കര്‍ മുറി, മറ്റു അനുബന്ധ സൗകര്യങ്ങളോടൊപ്പം പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ടൂറിസത്തിന് വളരെയധികം പ്രാധാന്യമുള്ള ബേക്കല്‍ കോട്ട, റാണിപുരം എന്നീ സ്ഥലങ്ങള്‍ ഈ കെട്ടിടത്തില്‍ നിന്നും വളരെ അടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. അതിനാല്‍ തന്നെ ജില്ലയുടെ ടൂറിസം വികസനത്തിന് പെരിയ വിശ്രമകേന്ദ്രം മുതല്‍കൂട്ടായിരിക്കും.