നന്മണ്ട ഗ്രാമപഞ്ചായത്തിൽ എം എൽ എ ഫണ്ട്‌ ഉപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസന ഫണ്ടും ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രവർത്തികളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി.

നന്മണ്ട ബഡ്സ് സ്കൂൾ, ചീക്കിലോട് ബസ് സ്റ്റാൻഡ് നവീകരണം, കൊളത്തൂർ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം നിർമ്മാണം, കൊളത്തൂർ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം നിർമ്മാണം, വിവിധ റോഡ് നിർമ്മാണങ്ങൾ, പഞ്ചായത്ത് കോമ്പൗണ്ട് ഗേറ്റും മതിലും എന്നിവയുടെ പ്രവൃത്തി പുരോഗതികൾ അവലോകനം ചെയ്തു.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽ കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, വൈസ് പ്രസിഡന്റ് സി.കെ രാജൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭാ രവീന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജിത കണ്ടികുന്നുമ്മൽ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.