ആലപ്പുഴ: സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയിൽ വിവിധ കൃഷികൾ ചെയ്യുന്നതിന് ആനുകൂല്യം നൽകും. താൽപര്യമുള്ള കർഷകർ കരം തീർത്ത രസീത്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് എന്നിവ സഹിതം അതത് കൃഷിഭവനിൽ അപേക്ഷ നൽകണം.
വാഴ, ടിഷ്യുക്കൾച്ചർ വാഴ, കുരുമുളക്, സങ്കരയിനം പച്ചക്കറി, പ്ലാവ്, മാവ്, ഇഞ്ചി, മഞ്ഞൾ, വെറ്റില, ജാതി, പപ്പായ, ജമന്തി, ബന്തി, വാടാമുല്ല, മുല്ല, ഹെലിക്കോണിയ, ഓർക്കിഡ്, ആന്തൂറിയം, പൈനാപ്പിൾ, കൂൺ കൃഷി എന്നീ വിളകളുടെ കൃഷി വ്യാപനം, പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച് പുതയിടുന്ന കൃഷി സമ്പ്രദായം, എട്ട് എച്ച് പിയ്ക്ക് താഴെയും മുകളിലുമുള്ള പവർ ടില്ലർ, പുല്ല് വെട്ടി, മരം മുറിക്കുന്ന യന്ത്രം, ലോൺ മൂവർ, പടുത കുളം നിർമ്മാണം, 16 ലിറ്റർ നാപ്‌സാക്ക് സ്‌പ്രേയർ, കീടനിയന്ത്രണത്തിന് വിളക്ക്‌കെണി, കുരുമുളക് കൃഷി പുനരുദ്ധാരണം, കൊക്കോ മരത്തിന്റെ കമ്പ് കോതൽ, ട്യൂബുലാർ ഹരിതഗൃഹ നിർമ്മാണം, പോളിഹൗസ് നിർമ്മാണം, ജലസേചനയ/ ജലനിർഗമന പമ്പസെറ്റുകൾ, കുളം ചെളി നീക്കി വൃത്തിയാക്കുക എന്നിവയ്ക്കാണ് സബ്‌സിഡി നൽകുക. ആദ്യം അപേക്ഷ നൽകുന്ന കർഷകന് ആദ്യ മുൻഗണന എന്ന ക്രമത്തിൽ പദ്ധതിയുടെ ആനുകൂല്യം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണെന്ന് ജില്ലാ ഹോർട്ടികൾച്ചർ മിഷൻ സെക്രട്ടറി അറിയിച്ചു


അന്വേഷണങ്ങൾക്ക് ജില്ലാതലം- 9447597609, 9496002952, 9188730258 പട്ടണക്കാട്- തൈക്കാട്ടുശ്ശേരി ബ്ലോക്ക്: 9995673662 കഞ്ഞിക്കുഴി ആര്യാട് ബ്ലോക്ക്: 9995012149 അമ്പലപ്പുഴ ഹരിപ്പാട് ബ്ലോക്ക് : 9495248054 വെളിയനാട് ചമ്പക്കുളം ബ്ലോക്ക് :9387946017 ഭരണിക്കാവ് മുതുകുളം ബ്ലോക്ക്: 9995654624 മാവേലിക്കര ചെങ്ങന്നൂർ 9496602940