ആലപ്പുഴ: ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കിറ്റ് വിതരണം കളക്ടറേറ്റിൽ നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്വകാര്യ സംരംഭകരോ കിറ്റ് വിതരണം ഇനിയും പൂർത്തിയാക്കാത്ത പഞ്ചായത്തുകളോ കിറ്റ് വിതരണം നടത്തുന്നുണ്ടെങ്കിൽ അതുമായി ജില്ലാ ഭരണകൂടത്തിന് ബന്ധമില്ല. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.