വയനാട്: പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിനും റോഡില്‍ പതിച്ച മണ്ണ് നീക്കം ചെയ്യുന്നതിനുമായി 23.26 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 4.76 കോടി, മാനന്തവാടി നിയോജക മണ്ഡലത്തില്‍ 13.80 കോടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ 4.70 കോടിയുടെയും പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
കല്‍പ്പറ്റയില്‍ 10 പ്രവര്‍ത്തികളുടെയും മാനന്തവാടിയിലെ 2 പ്രവര്‍ത്തികളുടെയും ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. കല്‍പ്പറ്റ ടൗണ്‍ നവീകരണ പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് ഒരാഴ്ച്ചകകം ദേശീയപാത എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.