ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. എനേബ്ലിങ് ബ്രസ്റ്റ് ഫീഡിങ്: മേക്കിങ് എ ഡിഫറന്‍സ് ഫോര്‍ വര്‍ക്കിങ് പേരന്റ്‌സ് എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ജില്ലാതല മുലയൂട്ടല്‍ വാരാചരണ പരിപാടിയുടെ സമാപനോദ്ഘാടനവും മെറ്റേണിറ്റി ബെനിഫിറ്റ്(ഭേദഗതി) 2017 ബോധവത്ക്കരണ പരിപാടിയുടെ സന്ദേശവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. അമ്പതിലധികം ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ക്രഷ് ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും ആയതിന്റെ ഇടപെടലുകള്‍ സമാധാന പരിപാടിയില്‍ തുടര്‍പ്രവര്‍ത്തനമായി നടത്തും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായ പരിപാടിയില്‍ വനിതാ ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍ ലത, ആയുഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.വി രമ, ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എം സുനില്‍, വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ഡോ. സിന്ധു, ആയുഷ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എ അസ്മാബി, സീനിയര്‍ സൂപ്രണ്ട് എം. സന്തോഷ് ബാബു, കുഴല്‍മന്ദം, നെന്മാറ ശിശു വികസന പദ്ധതി ഓഫീസര്‍മാരായ പി.കെ ഗീത, ശിശിര ജി. ദാസ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘടന പ്രതിനിധികള്‍, ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, സമ്പുഷ്ട കേരളം കോ-ഓര്‍ഡിനേറ്റര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രതിനിധികള്‍, ക്രഷ് വര്‍ക്കേഴ്‌സ്, പൊതുജനങ്ങള്‍ ഉള്‍പ്പെടെ 120 പേര്‍ പങ്കെടുത്തു.