മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിംഗ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

ഇലക്ട്രിക് വീല്‍ചെയര്‍ 

ചലനപരിമിതി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ (മോട്ടോറൈസ്ഡ് – ജോയ്സ്റ്റിക്ക് ഓപ്പറേറ്റഡ് വീല്‍ചെയര്‍) അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ചലനപരിമിതി നേരിടുന്നവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി മറ്റു സഹായ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചലിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായത്തിന് പിന്തുണ നല്‍കുന്നതിനായി ഇലക്ട്രിക് വീല്‍ചെയര്‍ (മോട്ടോറൈസ്ഡ് – ജോയ്സ്റ്റിക്ക് ഓപെറേറ്റഡ് വീല്‍ചെയര്‍) അനുവദിക്കുന്നതിന് ജില്ലാപഞ്ചായത്ത് 2023-24 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ‘ശുഭയാത്ര പദ്ധതിയില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍വരുന്ന അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്കാര്‍ക്ക് അപേക്ഷിക്കാം.

ഇലക്ട്രോണിക് വീല്‍ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചാരം സാധ്യമാകുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് അപേക്ഷ സ്വീകരിക്കുക. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും, അനുബന്ധരേഖകളും ഇലക്ട്രോണിക് വീല്‍ചെയര്‍ ഉപയോഗിക്കാന്‍ ശാരീരികവും മാനസികവുമായി ക്ഷമതയുള്ളതാണെന്ന ഗവ. ഡോക്ടറുടെ സാക്ഷ്യപത്രവും നല്‍കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങളില്‍ സെപ്തംബര്‍ 5 നകം നല്‍കണം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാസാമൂഹ്യനീതി കാര്യാലയത്തിലോ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലോ ബന്ധപ്പെടാം. ഫോണ്‍: 04936 205307.

പ്രധാന്‍ മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം

പ്രധാന്‍ മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ധീരത, കായികം, സാമൂഹ്യ സേവനം, ശാസ്ത്ര സാങ്കേതിക വിദ്യ, പരിസ്ഥിതി, കല, സാംസ്‌കാരികം, ഇന്നൊവേഷന്‍ എന്നീ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ htttp://awards.gov.in എന്ന വെബ്സൈറ്റില്‍ നല്‍കണം. ഫോണ്‍: 04936 246098.