സംസ്ഥാന സർക്കാരിന്റെ മിഷൻ ഇന്ദ്രധനുഷ് പദ്ധതി പുറമേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത്‌തല ഉദ്ഘാടനം ഇളയടം ശിശുമന്ദിരത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. വി.കെ ജ്യോതി ലക്ഷ്മി നിർവ്വഹിച്ചു.വാർഡ് മെമ്പർ എൻ.ടി രാജേഷ് അധ്യക്ഷത വഹിച്ചു.

പദ്ധതിയിലൂടെ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൽകേണ്ട രോഗ പ്രതിരോധ വാക്സിനുകൾ, ഗർഭിണികൾക്ക് നൽകേണ്ട പ്രതിരോധ കുത്തിവെപ്പുകൾ എന്നിവ ലഭ്യമാക്കും. അതിനോടൊപ്പം വാക്സിൻ നൽകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി രക്ഷിതാക്കളെ സജ്ജരാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തും.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.എം ഗീത, മെമ്പർ രവി കൂടത്താം കണ്ടി, ഡോക്ടർ റജ റോഷൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു.