ലോക യുവജന നെെപുണ്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ട്രെയിനർ രജിസ്ട്രേഷൻ ഡ്രെെവുമായി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ്. സംസ്ഥാനത്തെ നൈപുണ്യ പരിശീലകരുടെ വിപുലമായ വിവര ശേഖരണത്തോടൊപ്പം അവരെ അം​ഗീകൃത ട്രെയിനറാക്കി മാറ്റുകയാണ് ഡ്രൈവിന്റെ ലക്ഷ്യം. കേരളത്തിലെ യുവതി യുവാക്കളിൽ നൈപുണ്യവും തൊഴിൽ ശേഷിയും വർധിപ്പിക്കുന്നതിന് പ്രാപ്തരായ അധ്യാപകരെയും പരിശീലകരെയും കണ്ടെത്താൻ ഇതുവഴി സാധിക്കും.

സംസ്ഥാനത്ത് ഹ്രസ്വകാല നൈപുണ്യ പരിശീലനം നൽകുന്നതിന് പര്യാപ്തമായ യോഗ്യതയും പരിചയവുമുള്ള പ്രൊഫഷണലുകൾക്ക് രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന പരിശീലകർക്ക് കെയ്‌സിന്റെ (കെ എ എസ് ഇ) അക്കാദമി വഴി പ്രത്യേക പരിശീലനം നൽകും. അംഗീകൃത പരിശീലകർ എന്ന നിലയിൽ സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.

പരിശീലകരുടെ ഡാറ്റാബേസ് തയ്യാറാക്കി ഡയറക്ടറി രൂപീകരിക്കുകയും സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന ഏജൻസികൾക്ക് ലഭ്യമാക്കുകയും ചെയ്യും. https://form.jotform.com/harshakase/trainer-registration-form അല്ലെങ്കിൽ http://www.statejobportal.kerala.gov.in/publicSiteJobs/jobFairs
എന്നീ ലിങ്കുകൾ ഉപയോഗിച്ച് പോർട്ടലിലേക്കുള്ള പ്രാഥമിക രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്ക്: athulm-mgnf@iimk.ac.in, dsckase.kkd@gmail.com