സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കുന്ന സേവാസ് പദ്ധതി തിരുനെല്ലി പഞ്ചായത്തില്‍ തുടങ്ങി. സംസ്ഥാനത്തെ ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ചേകാടി ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന പഞ്ചായത്ത്തല യോഗവും ഫീല്‍ഡ് സര്‍വ്വേയും തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മൂന്നാം വാര്‍ഡ് മെമ്പര്‍ ഷീല വിജയന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ വില്‍സണ്‍ തോമസ് പദ്ധതി വിശദീകരിച്ചു. പി.ജെ ബിനേഷ്, ടി.ആര്‍ ശ്രീജ, കെ.കെ സുരേഷ്, പി.വി ജയകുമാര്‍, എ.യു പവിത്രന്‍, പി.യു പ്രനിഷ, എസ്. കാളന്‍, മണി തമ്പട്ട എന്നിവര്‍ സംസാരിച്ചു.
![](https://prdlive.kerala.gov.in/wp-content/uploads/2023/08/photo_2023-08-08_17-12-19-560x384.jpg)