മലപ്പുറം ജില്ലയിലെ പോസ്റ്റ് ഓഫീസുകളിൽ നിന്നും പൊതുജനങ്ങൾക്ക് 25 രൂപയ്ക്ക് ദേശീയപതാക വാങ്ങാൻ സൗകര്യം ഏർപ്പെടുത്തിയതായി മഞ്ചേരി ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസുകൾ വഴി പതാക വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്. www.indiapost.gov.in പോർട്ടൽ വഴി ഓൺലൈനായും ദേശീയ പതാക വാങ്ങാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.