റവന്യൂ വകുപ്പ് ആരംഭിക്കുന്ന എം ബി എ ദുരന്തനിവാരണ കോഴ്സിലേക്ക് CAT, MAT, KMAT പ്രവേശന പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്കും അപേക്ഷിക്കാമെന്ന് ഐ.എൽ.ഡി.എം. ഡയറക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് എഐസിടിഇ അംഗീകൃത എംബിഎ ദുരന്തനിവാരണ കോഴ്സ് നടത്തുന്നത്. NAAC A++ അംഗീകാരമുള്ള കേരള യൂണിവേഴ്‌സിറ്റിയാണ് അഫിലിയേഷൻ നൽകിയിട്ടുള്ളത്. അന്താരാഷ്ട തലത്തിലുള്ള സിലബസാണ് കോഴ്സിനുള്ളത്. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കാൻ തത്പരരായ വിദ്യാർഥികൾ ഈ സുവർണാവസരം പ്രയോജനപ്പെടുത്തണമെന്നും ഡയറക്ടർ അറിയിച്ചു. ഗ്രൂപ്പ് ഡിസ്‌കഷൻ ഇൻറർവ്യൂ എന്നിവ ഓഗസ്റ്റ് 22ന് തിരുവനന്തപുരം ഐഎൽഡിഎം ക്യാമ്പസിൽ നടക്കും.