അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബോധവത്ക്കരണ ക്ലാസ്സ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അനീഷ്. ബി. നായര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറു ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഡോ. വി.എസ് വിനീത ക്ലാസെടുത്തു. സുല്‍ത്താന്‍ബത്തേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ. രാമുണ്ണി, ഷൈലജ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡിവിഷണല്‍ മെമ്പര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ക്ലാസില്‍ പങ്കെടുത്തു.