എസ്.സി.ഇ.ആര്‍.ടി നടപ്പിലാക്കുന്ന വിവിധ അക്കാദമിക പ്രവര്‍ത്തനങ്ങളിലെ കണ്ടെത്തലുകള്‍ എസ്.സി.ഇ.ആര്‍.ടി ഗസ്റ്റ് ഹൗസില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് അക്കാദമിക മികവിലൂടെ വിദ്യാലയ മികവ് എന്നത്. തിരഞ്ഞെടുത്ത 29 സ്‌കൂളുകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ മികവിന്റെ നേര്‍കാഴ്ചകള്‍ എന്ന പേരില്‍ ഡോക്യുമെന്റ് ചെയ്തതും വിദ്യാലയത്തിനൊപ്പം എന്ന പേരില്‍ എസ്.സി.ഇ.ആര്‍.ടി  നടത്തുന്ന പദ്ധതിയിലെ കണ്ടെത്തലുകളും എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ.പ്രസാദാണ് പ്രകാശനം ചെയ്തത്. ഡോ.എം.എ.സുധീര്‍ (റിട്ട.പ്രൊഫസര്‍ എസ്.സി.ഇ.ആര്‍.ടി), ഡോ. സെലിന്‍ പെരേര (റിട്ട.പ്രൊഫ.എം.ജി.യൂണിവേഴ്‌സിറ്റി) ഡോ. ബിന്ദു (പ്രൊഫ.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) എന്നിവര്‍ രേഖകള്‍ ഏറ്റുവാങ്ങി. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍, ഡി.ജി.ഒമാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.