2017 ഒക്‌ടോബറില്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ തുല്യതാ പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ക്ക് രണ്ടാം വര്‍ഷ പേപ്പറുകള്‍ 2018 നവംബറില്‍ രണ്ടാം വര്‍ഷ തുല്യതാപരീക്ഷയെഴുതുന്നവര്‍ക്കൊപ്പം രജിസ്റ്റര്‍ ചെയ്ത് എഴുതാം. പരാജയപ്പെട്ട വിഷയങ്ങളുടെ ഒന്നാം വര്‍ഷ പരീക്ഷാ ഫീസ് മാത്രമേ 2018 സെപ്റ്റംബറിലെ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്കൊപ്പം സ്വീകരിച്ചിരുന്നുള്ളു. പരാജയപ്പെട്ട വിഷയങ്ങളുടെ രണ്ടാം വര്‍ഷ പരീക്ഷാഫീസ് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ അടയ്ക്കണം. പേപ്പര്‍ ഒന്നിന് 500 രൂപ പരീക്ഷാ ഫീസും 150 രൂപ (മൈഗ്രേഷന്‍ ഫീസ് ഉള്‍പ്പെടെ) സര്‍ട്ടിഫിക്കറ്റ് ഫീസുമാണ് അടയ്‌ക്കേണ്ടത്. സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പിഴയില്ലാതെ 20 വരെ ഫീസടയ്ക്കാം.  20 രൂപ പിഴയോടെ 25 വരെ ഫീസടയ്ക്കാം. ഇത് സംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ www.dhsekerala.gov.in  ല്‍ ലഭിക്കും.