ലോക ഹൈപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല പരിപാടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ
നടന്നു. മഞ്ഞപ്പിത്തംമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ, മുൻകരുതലുകൾ എന്നിവയെക്കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ.വിഷ്ണു മോഹൻ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നടത്തി. ജില്ലാ മെഡിക്കൽ ആഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ഇടുക്കി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കുഞ്ഞ് ഉൽഘാടനം നിർവ്വഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഗ്രാമ പഞ്ചായത്ത് മെമ്പർ ജോജി ഇടപ്പളളിക്കുന്നേൽ, സി.ഡി.പി.ഒ. മാരായ ജോളി, അൻസി, ടി.യോഹന്നാൻ എന്നിവർ സംസാരിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി സ്വാഗതവും കെ.പി.കോളനി ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ നന്ദിയും രേഖപ്പെടുത്തി