2023ലെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ്, ആർക്കിടെക്ചർ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് എന്നിവയുടെ താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  വിദ്യാർഥികൾക്ക് ‘KEAM 2023 – Candidate Portal’ ലെ ‘Provisional Allotment List’ എന്ന Menu Item ക്ലിക്ക് ചെയ്ത് അലോട്ട്മെന്റ് ലിസ്റ്റ് കാണാം.

ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തിരം ആഗസ്റ്റ് 11 ഉച്ച 12 മണിക്കുള്ളിൽ അറിയിക്കണം.  രണ്ടാംഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് 11ന് പ്രസിദ്ധീകരിക്കും.  വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണണം.  ഹെൽപ് ലൈൻ നമ്പർ: 0471 2525300.