യു.ഡി.എഫ്- 8 ,എല്‍.ഡി.എഫ്- 7, എൻ.ഡി.എ– 1 , സ്വതന്ത്രൻ1 

സംസ്ഥാനത്ത് ഇന്നലെ (ആഗസ്റ്റ് 10) നടന്ന 17 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.എട്ടും എൽ.ഡി.എഫ്. ഏഴും എൻ.ഡി.എ. ഒന്നും സ്വതന്ത്രർ ഒന്നും വാർഡുകളിൽ വിജയിച്ചു.

യു.ഡി.എഫ്. കക്ഷി നില     –  8  –  (ഐ.എൻ.സി. (ഐ) 5,  ഐ.യു.എം.എൽ  3)

എൽ.ഡി.എഫ്. കക്ഷി നില  –  7 – (സി.പി.ഐ (എം) 6, സി.പി.ഐ. 1)

എൻ.ഡി.എ. കക്ഷി നില      –  1  –  (ബി ജെ പി  1)

സ്വതന്ത്രർ                      –  1

ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില യു.ഡി.എഫ് – ഒൻപത്, എൽ.ഡി.എഫ് – ഏഴ്, സ്വതന്ത്രൻ – ഒന്ന് എന്നിങ്ങനെയായിരുന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം.

ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോസ്ഥർക്ക് 30 ദിവസത്തിനകം നല്‍കണം. ഇതിനായി www.sec.kerala.gov.in സൈറ്റിൽ ഓൺലൈൻ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.

ക്രമ നം. ജില്ല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും സിറ്റിംഗ് സീറ്റ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി പാർട്ടി/
മുന്നണി
ഭൂരി പക്ഷം
1 കൊല്ലം ജി 32 തെന്മല ഗ്രാമപഞ്ചായത്ത് 05-ഒറ്റക്കൽ INC അനുപമ CPI(M) 34
2 കൊല്ലം ജി 69 ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് 02-പുഞ്ചിരിച്ചിറ CPI(M) എ.എസ് രഞ്ജിത്ത് BJP 100
3 ആലപ്പുഴ ജി 31 തലവടി ഗ്രാമപഞ്ചായത്ത് 13-കോടമ്പനാടി INC എൻ.പി.രാജൻ CPI(M) 197
4 കോട്ടയം ബി 43 വൈക്കം
ബ്ലോക്ക് പഞ്ചായത്ത്
03-മറവൻ തുരുത്ത് CPI(M) രേഷ്മ പ്രവീൺ CPI(M) 232
5 എറണാകുളം ജി 03 ഏഴിക്കര ഗ്രാമപഞ്ചായത്ത് 03-വാടക്കുപുറം CPI(M) ടി. പി സോമൻ INC 62
6 എറണാകുളം ജി 04 വടക്കേക്കര ഗ്രാമപഞ്ചായത്ത് 11-മുറവൻ തുരുത്ത് INC നിഖിത ജോബി INC 228
7 എറണാകുളം ജി 10 മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് 04-കോക്കുന്ന് Independent സിനി മാത്തച്ചൻ INC 268
8 എറണാകുളം ജി 37 പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 10-പഞ്ചായത്ത് വാർഡ് CPI(M) ദീപ്തി പ്രൈജു INC 72
9 തൃശ്ശൂർ ജി 27 മാടക്കത്തറ ഗ്രാമപഞ്ചായത്ത് 15.താണിക്കുടം CPI മിഥുൻ തീയ്യത്തുപറമ്പിൽ CPI 174
10 പാലക്കാട് ജി 31 പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് 07-താനിക്കുന്ന് INC പി.മനോജ് CPI(M) 303
11 മലപ്പുറം ബി.111 പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്ത് 02.ചെമ്മാണിയോട് IUML മുൻഷീർ.യൂ IUML 2864
12 മലപ്പുറം ജി 05 ചുങ്കത്തറ ഗ്രാമപഞ്ചായത്ത് 14-കളക്കുന്ന് IUML കെ.പി.മൈമൂന Independent 109
13 മലപ്പുറം ജി 25 തുവ്വൂർ ഗ്രാമപഞ്ചായത്ത് 11-അക്കരപ്പുറം IUML അയ്യപ്പൻ IUML 440
14 മലപ്പുറം ജി 53 പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് 16-കട്ടിലശ്ശേരി INC അസീസ് ചക്കച്ചൻ INC 6
15 കോഴിക്കോട് ജി 13 വേളം  ഗ്രാമപഞ്ചായത്ത് 17-പാലോടിക്കുന്ന് INC ഇ.പി.സലീം IUML 42
16 കണ്ണൂർ ജി 41 മുണ്ടേരി ഗ്രാമപഞ്ചായത്ത് 10.താറ്റിയോട് CPI(M) റീഷ്മ.ബി.പി CPI(M) 393
17 കണ്ണൂർ ജി 50 ധർമ്മടം
ഗ്രാമപഞ്ചായത്ത്
11-പരീക്കടവ് CPI(M) ബി.ഗീതമ്മ CPI(M)