ആലപ്പുഴ ജില്ലയെ സമ്പൂർണ്ണമാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 72 പഞ്ചായത്തുകളിലും വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ആലപ്പുഴ ജില്ലയിലെ മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ ഏകീകരിച്ച് ഒരു വർഷക്കാലം കൊണ്ട് ജില്ലയെ മാലിന്യമുക്ത്മാക്കാനുള്ള പ്രവർത്തനങ്ങാണ് ജില്ലാ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽനടപ്പിലാക്കുന്നത്.
ആഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ ഹരിത കർമ സേനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ജില്ലയിലെ എല്ലാ വീടുകളെയും ഹരിത കർമ സേനയുടെ രജിസ്ട്രേഷൻ പരിധിക്കുള്ളിൽ ആക്കാനും യൂസർ ഫീ നൂറ് ശതമാനത്തിൽ എത്തിയ്ക്കുവാനുള്ള പ്രവർത്തനങ്ങൾക്ക്ക്കായിരിക്കും പ്രാധാന്യം നൽകും .3 മാസക്കാലം കൊണ്ട് സ്കൂളുകളെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഹരിത കർമ സേന കളക്ട് ചെയ്യുന്ന ലെഗസി വെയ്സ്റ്റ് പലസ്ഥലങ്ങളിലും കെട്ടി കിടക്കുന്ന സ്ഥിതിയ്ക്ക് മാറ്റം വരുത്താൻ രണ്ട് ബ്ലോക്കുകൾക്ക് ഒരു കമ്പിനി എന്ന നിലയിൽ ടെൻഡർ നടത്തി പുതിയ കമ്പിനികളെ നിശ്ചിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നുണ്ട്.
തോടുകളും , കനാലുകളും , ജലനിർഗമന മാർഗ്ഗങ്ങളും മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി DPR തയ്യാറാക്കുന്ന നടപടി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
എംഎൽഎമാരായ പി പി ചിത്തരഞ്ജൻ ,ദലീമ , അരുൺകുമാർ അടക്കമുളള വരുo , ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും . ജില്ലാ പഞ്ചാ യത്ത് അംഗങ്ങളും , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്യം വിവിധ വാർഡുകളിൽ ശുചിത്വ പ്രവർത്തനം ഉദ്ഘാടനം ചെയ്യ്തു .
തണ്ണീർമുക്കം ചെങ്ങണ്ട ജംഗ്‌ഷനിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എസ് ഷാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവപ്രസാദ് NS, കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് VG മോഹനൻ , ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ്
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി പണിക്കർ . പഞ്ചായത്ത് സെക്രട്ടറി ഉദയ സിംഹൻ എന്നിവർ സംസാരിച്ചു.