പുതുപ്പള്ളി നിയമസഭാമണ്ഡലം ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ക്വാഡുകള്‍ക്ക് പരിശീലനം നല്‍കി. ഫ്ളൈയിംഗ്് സ്‌ക്വാഡ്, ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡ് എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്.

മാതൃകാ പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തല്‍, പണം, മദ്യം എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ക്രമസമാധാനം തകര്‍ക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തുക, പണം, ആയുധങ്ങള്‍, ലഹരി വസ്തുക്കള്‍ തുടങ്ങിയവ അനധികൃതമായി കടത്തുന്നത് പിടികൂടുക തുടങ്ങിയ ലംഘനങ്ങള്‍ കണ്ടെത്തി കൃത്യമായ ഇടപെടലുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട പരിശീലനമാണ് സ്‌ക്വാഡുകള്‍ക്ക് നല്‍കിയത്.
ഫിനാന്‍സ് ഓഫീസര്‍ എസ്.ആര്‍. അനില്‍കുമാര്‍, ചങ്ങനാശേരി തഹസില്‍ദാര്‍ നിജു കുര്യന്‍ എന്നിവര്‍ ക്ലാസെടുത്തു.