കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില)യുടെ കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർകപ്പ് (IPPL), കരിമ്പം, തളിപ്പറമ്പ, കണ്ണൂർ ൽ 2023-24 അദ്ധ്യയന വർഷത്തിലേക്കുള്ള എം എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ് ( MA DLG ), എം എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്‌മെൻറ് (MA PPD), എം എ സോഷ്യൽ എൻട്രപ്രെണർഷിപ്പ് ആൻഡ് ഡെവലപ്‌മെൻറ് (MA SED) എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 22, 23 തീയതികളിൽ കില ഐ പി പി എൽ കരിമ്പം ക്യാമ്പസ്സിൽ നടക്കും. 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർ നേരിട്ട് IPPL ഓഫീസിൽ അസ്സൽ സെർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. Contact: 9895094110, 9074927190.
