സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈകീട്ട് രാജ്ഭവനിൽ വിരുന്നൊരുക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂർ എം.പി,  ചീഫ് സെക്രട്ടറി ഡോ. വി വേണു, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ശാരദ മുരളീധരൻ, കെ.ആർ ജ്യോതിലാൽ, ബിശ്വനാഥ് സിൻഹ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ലോകായുക്ത സിറിയക് ജോസഫ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ, വനം വന്യജീവി വകുപ്പ് മേധാവി ഗംഗാ സിംഗ് എന്നിവർ പങ്കെടുത്തു.
പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,  പാളയം ഇമാം വി.പി സുഹൈബ് മൗലവി, ഗവർണറുടെ പത്നി രേഷ്മ, മുഖ്യമന്ത്രിയുടെ പത്നി കമല, ഉന്നത സായുധസേന ഉദ്യോഗസ്ഥർ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ബിസിനസ് രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.