77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ആഘോഷങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു ലഹരിക്ക് എതിരെയുള്ള ഫ്ലാഷ് മോബ്. ഞാറള്ളൂര്‍ ബദ്‌ലേഹം ദയറാ ഹൈസ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.

വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ സന്ദേശം ഉയര്‍ത്തിക്കൊണ്ടാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. നിലവില്‍ ഏഴ് വര്‍ഷമായി സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ ബദ്ലേഹം ദയറാ ഹൈസ്‌കൂള്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതില്‍ പി.ടി.എ നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. കൂടാതെ സ്‌കൂള്‍ അധ്യാപികയായ സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ നേതൃത്വം വഹിക്കുന്ന സിസ്റ്റര്‍ ജൂഡിത്ത് പരിശീലനം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് ബെസ്റ്റ് ഗൈഡ് പ്ലറ്റുണിന് രണ്ടാം സ്ഥാനവും ലഭിച്ചു.independ