തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിൽ 2023-24 അധ്യയന വർഷത്തിലേക്ക് KGTE പ്രിന്റിംഗ് ടെക്‌നോളജി (Pre-Press & Press Work) കോഴ്‌സിൽ ജൂനിയർ ഇൻസ്‌പെക്ടർ (Printing Technology) തസ്തികയിലേക്ക് രണ്ട് താത്കാലിക ഒഴിവുണ്ട്. അഭിമുഖം ആഗസ്റ്റ് 22 രാവിലെ 10 മണിക്ക് കോളജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്. യോഗ്യത : കെ.ജി.റ്റി.ഇ പ്രീ പ്രെസ് ഓപ്പറേഷൻ ആൻഡ് പ്രസ് വർക്ക് അല്ലെങ്കിൽ മൂന്ന് വർഷ പ്രിന്റിംഗ് ടെക്‌നോളജി ഡിപ്ലോമ.