തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ സിസ്റ്റം മാനേജർ, ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാമിങ് ഓഫീസർ, ഡി.ടി.പി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടെക്നിക്കൽ അറ്റൻഡർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ/സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

            സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിൽ സമാന ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. 55,200-1,15,300 ശമ്പള സ്‌കെയിലുള്ളവർക്ക് ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലെ നിലവിലെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ,  ഡാറ്റ പ്രോസസ്സിംഗ്, സോഫ്റ്റ് വെയർ  ഡെവലപ്പ്‌മെന്റ് എന്നീ മേഖലകളിലൊന്നിൽ മൂന്ന് വർഷത്തെ പരിചയവും ബിരുദവുമാണ് സിസ്റ്റം മാനേജരുടെ യോഗ്യത. സോഫ്റ്റ് വെയർ ഡെവലപ്പ്മെന്റിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ബിരുദവും യോഗ്യതയുള്ളവർക്ക് ഈ തസ്തികയിൽ അപേക്ഷിക്കാം. 35,600 – 75,400 തസ്തികയിൽ ജോലി ചെയ്യുന്ന ബിരുദവും സർട്ടിഫിക്കറ്റ് ഇൻ ഡി ടി പി യുമുള്ളവർക്ക് ഡി ടി പി ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷിക്കാം. 24,400-55200 ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവർക്ക് ടെക്‌നിക്കൽ അറ്റൻഡർ തസ്തികയിൽ അപേക്ഷിക്കാം. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ മെയ്ന്റനൻസ് ആന്റ് നെറ്റ് വർക്കിങ് ആണ് യോഗ്യത. ബിരുദവും, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിൽ രണ്ട് വർഷത്തെ പരിചയവുമുള്ളവർക്ക് പ്രോഗ്രാമിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.

            താത്പര്യമുള്ളവർ കെ.എസ്.ആർ 144 അനുസരിച്ചുള്ള പ്രൊഫോർമയും, ബയോഡാറ്റയും വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ നിന്നും എൻ.ഒ.സി ഉൾപ്പെടെ ഓഫീസ് മേലധികാരികൾ മുഖേന ആഗസ്റ്റ് 25ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (എഴാം നില) തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.