വണ്ടിപ്പെരിയാര്‍ തങ്കമല എസ്.സി കോളനിയിലേക്കുള്ള യാത്രാ ദുരിതത്തിന് പരിഹാരം. റോഡിന്റെ 320 മീറ്റര്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്തതിന്റെ ഉദ്ഘാടനം അഴുത ബ്ലോക്ക് പഞ്ചായത്തംഗം പി എം നൗഷാദ് നിര്‍വഹിച്ചു.
വണ്ടിപ്പെരിയാര്‍ തങ്കമല എസ്റ്റേറ്റ് പുതുവല്‍ എസ്.സി കോളനിയിലേക്കുള്ള റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടന്നതോടെ 25 ഓളം കുടുംബങ്ങളാണ് യാത്രാ ദുരിതത്തിലായിരുന്നത്. റോഡിന്റെ സഞ്ചാരയോഗ്യമല്ലാതായി കിടന്നിരുന്ന 320 മീറ്റര്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി എസ്.സി വികസനഫണ്ടില്‍ നിന്നുമാണ് 15 ലക്ഷം രൂപ അനുവദിച്ചത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
