കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡലൂം ടെക്നോളജി-കണ്ണൂരിൽ (ഐ.ഐ.എച്ച്.ടി) ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷൻ ടെക്നോളജി കോഴ്സിന് (ഒരു വർഷം) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്. കോഴ്സ് ഫീസ്, കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ 21,200 രൂപയാണ്. താത്പര്യമുള്ളവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 21ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.iihtkannur.ac.in ഫോൺ : 0497 2835390