ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയില്‍ കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 370 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2023 സെപ്റ്റംബര്‍ മുതല്‍ 2024 മാര്‍ച്ച് മാസം വരെ ഒരു കുട്ടിക്ക് 125 മില്ലി പാല്‍ ആഴ്ചയില്‍ രണ്ട് ദിവസം (തിങ്കള്‍, വ്യാഴം) വിതരണം ചെയ്യുന്നതിന് (മില്‍മ, അംഗീകൃത ക്ഷീര സൊസൈറ്റികള്‍, മില്‍മ പാലും ക്ഷീര സൊസൈറ്റികളും ഇല്ലാത്ത സ്ഥലങ്ങളില്‍ ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ സംരംഭകര്‍) താല്‍പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ആഴ്ചയിലെ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ അങ്കണവാടികളില്‍ എത്തിച്ചാണ് പാല്‍ വിതരണം ചെയ്യേണ്ടത്.

ഈ ദിവസങ്ങള്‍ അവധി ആയാല്‍ ബുധന്‍, ശനി ദിവസങ്ങളില്‍ വിതരണം ചെയ്യേണ്ടതും ഈ ദിവസങ്ങള്‍ അവധിയാകുന്ന പക്ഷം മറ്റ് ദിവസങ്ങളില്‍ വിതരണം ചെയ്യേണ്ടതുമാണ്.
ടെന്‍ഡറില്‍ ട്രാന്‍സപോര്‍ട്ടേഷന്‍ ചാര്‍ജ് 6 രൂപ ഉള്‍പ്പടെ ഒരു ലിറ്റര്‍ പാലിന്റെ വിലയാണ് രേഖപ്പെടുത്തേണ്ടത്. (പരമാവധി ഒരു ലിറ്റര്‍ പാലിന് 58 രൂപ). ടെന്‍ഡര്‍ ഫോമുകള്‍ ആഗസ്റ്റ് 25 ന് ഒരു മണി വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് ഓഫിസില്‍ പണമടച്ച് കൈപ്പറ്റാവുന്നതാണ്. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25 പകല്‍ 1 മണി. ടെന്‍ഡര്‍ തുറക്കുന്ന തീയതി ആഗസ്റ്റ് 25 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9656324414

ഉപ്പുതറ പഞ്ചായത്ത്
ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ ഉപ്പുതറ പഞ്ചായത്തിലെ 44 അങ്കണവാടികളിലെ 300 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2023 സെപ്റ്റംബര്‍ മുതല്‍ 2024 മാര്‍ച്ച് മാസം വരെ ഒരു കുട്ടിക്ക് 125 മില്ലി പാല്‍ ആഴ്ചയില്‍ രണ്ട് ദിവസം (തിങ്കള്‍, വ്യാഴം) വിതരണം ചെയ്യുന്നതിന് (മില്‍മ, അംഗീകൃത ക്ഷീര സൊസൈറ്റികള്‍, മില്‍മ പാലും ക്ഷീര സൊസൈറ്റികളും ഇല്ലാത്ത സ്ഥലങ്ങളില്‍ ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ സംരംഭകര്‍) താല്‍പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25 പകല്‍ 1 മണി. ടെന്‍ഡര്‍ തുറക്കുന്ന തീയതി ആഗസ്റ്റ് 25 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ്‌പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9188001731

കാഞ്ചിയാര്‍ പഞ്ചായത്ത്
ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ കാഞ്ചിയാര്‍ പഞ്ചായത്തിലെ 30 അങ്കണവാടികളിലെ 235 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2023 സെപ്റ്റംബര്‍ മുതല്‍ 2024 മാര്‍ച്ച് മാസം വരെ ഒരു കുട്ടിക്ക് 125 മില്ലി പാല്‍ ആഴ്ചയില്‍ രണ്ട് ദിവസം (തിങ്കള്‍, വ്യാഴം) വിതരണം ചെയ്യുന്നതിന് (മില്‍മ, അംഗീകൃത ക്ഷീര സൊസൈറ്റികള്‍, മില്‍മ പാലും ക്ഷീര സൊസൈറ്റികളും ഇല്ലാത്ത സ്ഥലങ്ങളില്‍ ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ സംരംഭകര്‍) താല്‍പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25 പകല്‍ 1 മണി. ടെന്‍ഡര്‍ തുറക്കുന്ന തീയതി ആഗസ്റ്റ് 25 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ്‌പ്രോജക്ട് ആഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9544892278